അഊദു - MISA ON WEB

Breaking

Full-Width Version (true/false)

banner

Saturday, 3 March 2018

അഊദു

അഭയം തേടുക, ശരണം പ്രാപിക്കുക  എന്നര്‍ത്ഥം കാണിക്കുന്ന ഔദ് (عوذ) എന്ന ക്രിയാ നാമത്തില്‍ നിന്നെടുത്ത ഏക വചനമാണ് അഊദു.
ഞാന്‍  അഭയം തേടുന്നു എന്നര്‍ത്ഥം. അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്ന് ആട്ടി ദൂരത്താക്കപ്പെട്ട പിശാചില്‍ നിന്ന അല്ലാഹുവിനോട് ഞാന്‍ കാവല്‍ ചോദിക്കുന്നു എന്നര്‍ത്ഥം വരുന്ന 
أعوذ بالله من الشيطان الرجيم എന്നതിന്‍റെ ചുരുക്കം.

ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അഊദു ഓതാന്‍ അള്ളാഹു പ്രത്യേകം നിര്‍ദേശിക്കുന്നുണ്ട്.അള്ളാഹു പറയുന്നു:فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ
(سورة النحل - 98 ).താങ്കള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയാണെങ്കില്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവിനോട് കാവല്‍ തേടുവിന്‍ (നഹ്ല്‍ 98).

ദൂരെയാവുക എന്നര്‍ത്ഥം കാണിക്കുന്ന ശത്വന്‍ എന്ന ക്രിയാ നാമത്തില്‍ നിന്നെടുത്തതാണ് ശൈത്വാന്‍.
ഖുര്‍ആന്‍ പാരായണം, ഉറക്കം, സംയോഗം, തണ്ടാസില്‍ പ്രവേശിക്കല്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ പൈശാചിക ശക്തികളില്‍ നിന്ന് കാവല്‍ തേടാന്‍ നബി സ്വ തങ്ങള്‍ പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.

ബഹു ഭൂരിപക്ഷം പണ്ഡിതന്മാരുടെ വീക്ഷണത്തില്‍ കാവല്‍ തേട്ടം സുന്നത്താണ്.

No comments:

Post a Comment