New
അസൂയ അനുവദനീയമോ?
തീ വിറകിനെ ഭക്ഷിക്കുന്നത് പോലെ അസൂയ നന്മയെ ഭക്ഷിക്കുമെന്നാണ് പ്രവാചകാധ്യാപനം.
എന്നാല്‍ ഹബീബായ തങ്ങള്‍ തന്നെ മറ്റൊരു ഹദീസിലൂടെ പഠിപ്പിക്കുന്നുണ്ട് , 2 കാര്യങ്ങളിലാണ്
അസൂയ വെക്കേണ്ടത്.
ഒന്ന്; ഒരു മനുഷ്യന് അല്ലാഹു ഖുര്‍ആന്‍ നല്‍കുകയും അവന്‍ അതനുസരിച്ച് രാപ്പകലുകളില്‍
ഇബാദത്ത് ചെയ്യുകയും ചെയ്യുന്ന വിഷയത്തില്‍.
രണ്ടു; ഒരാള്‍ക്ക് അല്ലാഹു സമ്പത്ത് നല്‍കുകയും അവന്‍ അതിനെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദഖ
ചെയ്യുകയും ചെയ്ത വിഷയത്തില്‍.
ഈ രണ്ടു ഹദീസുകളും പരിശോധിച്ചു പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നുണ്ട്, അസൂയ രണ്ടു തരമുണ്ട്.
ഒന്ന്; തന്‍റെ കൂട്ടുകാരന് അല്ലാഹു നല്‍കിയ അനുഗ്രഹം നീങ്ങി പോകണം എന്നാഗ്രഹിക്കുക.
ഈ അസൂയ ഹറാമാണ് എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വിത്യാസമില്ല.
രണ്ട്; തന്‍റെ കൂട്ടുകാരന് അല്ലാഹു നല്‍കിയത് പോലെയുള്ള അനുഗ്രഹം തനിക്കും ലഭിക്കണം എന്നാഗ്രഹിക്കുക.
ഇത് അനുവദനീയവും സുന്നത്തുമാകുന്ന സന്ദര്‍ഭമുണ്ട്. ദുന്യാവിന്‍റെ വിഷയത്തിലാണ് ഈ രൂപത്തിലുള്ള അസൂയ എങ്കില്‍
അത് അനുവദനീയവും, അല്ലാഹുവിനു വഴിപ്പെടുന്ന വിഷയത്തിലാണ് എങ്കില്‍ അത് സുന്നാത്തുമാണ് .
അവലംബം: സ്വഹീഹ് മുസ്ലിം
No comments:
Post a Comment