ഖുര്‍ആനില്‍ പറഞ്ഞ ഈ ജനത ആര്? - MISA ON WEB

Breaking

Full-Width Version (true/false)

banner

Monday, 5 March 2018

ഖുര്‍ആനില്‍ പറഞ്ഞ ഈ ജനത ആര്?

സൂറത്തുല്‍ ഫുര്‍ഖാനിലെ പതിനെട്ടാം വചനത്തില്‍ അല്ലാഹു ഒരു വിഭാഗത്തെ പരിചയപ്പെടുത്തുന്നുണ്ട്.

قَالُوا سُبْحَانَكَ مَا كَانَ يَنبَغِي لَنَا أَن نَّتَّخِذَ مِن دُونِكَ مِنْ أَوْلِيَاءَ وَلَٰكِن مَّتَّعْتَهُمْ وَآبَاءَهُمْ حَتَّىٰ نَسُوا الذِّكْرَ وَكَانُوا قَوْمًا بُورًا (18)

അവര്‍ (ആരാധ്യര്‍) പറയും: നീ എത്ര പരിശുദ്ധന്‍! നിനക്ക് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിക്കുക എന്നത് ഞങ്ങള്‍ക്ക് യോജിച്ചതല്ല. 
പക്ഷെ, അവര്‍ക്കും അവരുടെ പിതാക്കള്‍ക്കും നീ സൌഖ്യം നല്‍കി. അങ്ങനെ അവര്‍ ഉല്‍ബോധനം മറന്നുകളയുകയും,
നശിച്ച ഒരു ജനതയായിത്തീരുകയും ചെയ്തു.

ഇവിടെ അള്ളാഹു قَوْمًا بُورًا എന്ന് പരിചയപ്പെടുത്തിയത് അല്ലാഹുവിന്റെ സ്മരണ മറന്നു പോവുകയും ഒരു 
നന്മയും ചെയ്യാത്ത ഒരു വിഭാഗത്തിനെയാണ്.

വാസ്തവത്തില്‍ ഓരോയ ഹൃദയങ്ങളും അല്ലാഹുവിന്‍റെ സ്മരണക്കായ് ദാഹിക്കുകയാണ്.ഹൃദയങ്ങളെ അല്ലാഹുവിന്റെ സ്മരണ കൊണ്ട് 
വളര്‍ത്തിയെടുക്കണം. ഇല്ലെങ്കില്‍ ദാഹിച്ച് വലഞ്ഞു നമ്മുടെ ഹൃദയങ്ങള്‍ നിര്‍ജ്ജീവമായി പോയേക്കാം.

No comments:

Post a Comment